“DAM- AGE” നാശം വിതയ്ക്കാത്ത വികസനത്തിലൂടെ നാളത്തെ തലമുറയ്ക്ക് വഴി ഒരുക്കാം
ഡാമുകൾ (അണക്കെട്ടുകൾ) നമുക്ക് നൽകുന്ന സേവനങ്ങൾ വിസ്മരിച്ചുകൊണ്ടല്ല “DAM-AGE” എന്ന് പേരിട്ടിരിക്കുന്ന ഈ പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. കാലപ്പഴക്കം സംഭവിച്ചിരിക്കുന്ന ഡാമുകൾ ഉയർത്തുന്ന ഭീഷണി ഒട്ടും ചെറുതല്ല എന്ന് മലയാളികളെ ആര് പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ. ശാസ്ത്രശാഖകളുടെ വികാസത്തിന്റെ ഭാഗമായി ലോകമെങ്ങുമുയര്‍ന്ന ഡാമുകൾ മനുഷ്യജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വലിയ മുതല്‍ക്കൂട്ട് തന്നെയാണ് പകര്‍ന്നു നല്‍കിയിട്ടുള്ളത്. വിദ്യുച്ഛക്തിയുടെ ഉപയോഗം സര്വസാധാരണമായതോട